നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം. സെൻട്രൽ എസിപി ഇതുമായി ബന്ധപ്പെട്ട് നടന് നോട്ടീസ് അയച്ചു. നാളെ രാവിലെ 10 മണിക്ക് എറണാകുളം സെൻട്രൽ എ സി പി ക്ക് മുൻപിൽ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ നേരിട്ട് ഹാജരാകേണ്ടത്. അതിന് ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യൽ.