വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു.
കോഴിക്കോട് : കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥിയായ ആന്ധ്ര സ്വദേശി രേവന്ത് (22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. എൻ.ഐ.ടി ക്യാമ്പസിലെ വിദ്യാർഥികളടങ്ങിയ ആറംഗ സംഘം മുക്കത്ത് നിന്ന് ജീപ്പിൽ പതങ്കയത്ത് കുളിക്കാൻ എത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിൽ രേവന്ത് മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ കരയ്ക്കെത്തിച്ച് ആദ്യം താമരശ്ശേരി ഗവ. ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.