വീടിനുള്ളിൽ വ്യവസായിയും ഭാര്യയും മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം.

കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ വ്യവസായിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും തലയ്ക്ക് ആയുധം ഉപയോ​ഗിച്ച് അടിച്ച നിലയിലാണ് മൃതദേഹം. മുൻപ് ഇവരുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരാളെയാണ് പൊലീസ് സംശയിക്കുന്നത്.വിജയകുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യയുടെ മൃതദേഹം ഒരു മുറിയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. തലയ്ക്ക് ഗുരുതരമായി മുറിവേറ്റ നിലയിലാണ്. സമീപത്തു നിന്നും കോടാലി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയം. രാവിലെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.