സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു
2024 ലെ സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്. ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹര്‍ഷിത ഗോയല്‍ രണ്ടാം റാങ്കും ഡോങ്ഗ്രെ അര്‍ചിത് പരാഗ് മൂന്നാം റാങ്കും നേടി. ആദ്യ 50 റാങ്കുകളിൽ 4 മലയാളികൾ ഇടംപിടിച്ചു. ആദ്യ 100 റാങ്കുകളിൽ 5 മലയാളി വനിതകളും ഉൾപ്പെട്ടിട്ടുണ്ട്. ഫലം upsc.gov.in എന്ന വെബ്സൈറ്റില്‍ അറിയാം. 1132 ഒഴിവുകളിലേക്കാണ് ഇക്കുറി നിയമനം നടക്കുക. ഒന്നാം റാങ്ക് നേടിയ ശക്തി ദുബെ യുപി പ്രയാഗ് രാജ് സ്വദേശിയാണ്.
ആദ്യ പത്ത് റാങ്കുകാർ: 1- ശക്തി ദുബെ, 2-ഹർഷിത ഗോയൽ, 3-ദോങ്ഗ്രെ അർചിത് പരാഗ്, 4-ഷാ മാർഗി ചിരാഗ്, 5-ആകാശ് ഗാർഗ്, 6-കോമൽ പുനിയ, 7- ആയുഷി ബൻസൽ, 8- രാജ് കൃഷ്ണ ഝാ, 9- ആദിത്യ വിക്രം അഗർവാൾ, 10 – മായങ്ക് ത്രിപഠി.
ആദ്യ പത്തിൽ ആരും മലയാളികളില്ല. മാളവിക ജി നായർ – 45, ജിപി നന്ദന – 47, സോണറ്റ് ജോസ് – 54, റീനു അന്ന മാത്യു – 81, ദേവിക പ്രിയദർശിനി – 95 എന്നിവരാണ് പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ച മലയാളി വനിതകളെന്നാണ് പ്രാഥമിക വിവരം.