തിരുവനന്തപുരം വെള്ളറടയിൽ മൂന്ന് വയസുകാരി കിണറിൽ വീണ് മരിച്ചു. വെള്ളറട സ്വദേശി ചന്ദ്രമോഹനൻ, ആതിര എന്നീ ദമ്പതികളുടെ മകൾ നക്ഷത്ര ആണ് മരിച്ചത്. ബന്ധുവീട്ടിൽ കളിച്ച് കൊണ്ട് നിൽക്കുന്നതിനിടെയിലാണ് അപകടം. ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.