കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടന്റെ മാലയില്‍ പുലിപ്പല്ല്; കേസെടുത്ത് വനംവകുപ്പും
കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളിയുടെ മാല പുലിപ്പല്ല് കൊണ്ടുള്ളത്. വേടന്‍ ഇക്കാര്യം സ്ഥിരീകരിച്ച് മൊഴി നല്‍കി. പുലിപ്പല്ല് തായ്‌ലന്റില്‍ നിന്ന് കൊണ്ടുവന്നതാണെന്നാണ് മൊഴി. പൊലീസിനോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു സുഹൃത്ത് വഴിയാണ് ഇത് കൊണ്ടുവന്നതെന്നും വേടന്‍ സമ്മതിച്ചിട്ടുണ്ട്.
വേടനെതിരെ വനം വകുപ്പ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. കോടനാട് ഫോറസ്റ്റ് ഓഫീസിലേയ്ക്ക് കൊണ്ട് പോകാനാണ് തീരുമാനം. നാളെ കോടതിയില്‍ ഹാജരാക്കുംതൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് കോടനാടേയ്ക്ക് കൊണ്ട്‌പോകു.