ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്രചെയ്യുമ്ബോള്‍ അംഗീകൃത തിരിച്ചറിയല്‍രേഖ റെയില്‍വേ നിർബന്ധമാക്കി.
ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്രചെയ്യുമ്ബോള്‍ ഓരോരുത്തരുടെയും അംഗീകൃത തിരിച്ചറിയല്‍രേഖ റെയില്‍വേ നിർബന്ധമാക്കി.ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകർക്കും ആർപിഎഫിനും സതേണ്‍ റെയില്‍വേ അധികൃതർ നല്‍കി. പഹല്‍ഗാമിന്റെയും തുടർസംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നും പരിശോധനയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കുനേരേ കർശന ശിക്ഷാനടപടിയുണ്ടാവുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരിട്ടോ ഓണ്‍ലൈനായോ ഗ്രൂപ്പ് ടിക്കറ്റെടുക്കുന്നതിന് തിരിച്ചറിയല്‍രേഖ കർശനമാക്കിയിട്ടില്ല. എന്നാല്‍, യാത്രാവേളയില്‍ എല്ലാവരും രേഖ കരുതണം. പ്ലാറ്റ്ഫോമില്‍ പ്രവേശിക്കുന്നതിനും തിരിച്ചറിയല്‍രേഖ വേണം. ടിക്കറ്റ് പരിശോധകരും റെയില്‍വേ പോലീസും ആർപിഎഫും പരിശോധന നടത്തും.
