കുടുംബശ്രീ അരങ്ങ് ജില്ലാ സർഗോത്സവം തളിപ്പറമ്പിൽ

കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ ജില്ലാതല അരങ്ങ് സർഗോത്സവം വ്യാഴാഴ്ച തളിപ്പറമ്പ് മുത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങും.

രാവിലെ 10-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. നടി അഖില ഭാർഗവൻ വിശിഷ്ടാതിഥിയാകും.

15, 16 തീയതികളിൽ 3000-ഓളം കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളും 49 മത്സരങ്ങളാണ് ഉള്ളത്. 40 വയസ്സിൽ താഴെ ഉള്ളവർ ജൂനിയർ കാറ്റഗറിയിലും 40 വയസ്സിന് മുകളിലുള്ളവർ സീനിയർ കാറ്റഗറിയിലുമാണ്.

കലോത്സവത്തോട് അനുബന്ധിച്ച് കുടുംബശ്രീ സംരംഭകരും സ്കൂഫെ പ്രവർത്തകരും ഒരുക്കുന്ന ഭക്ഷ്യോത്പന്ന വിപണന മേളയും മറ്റ് കടുംബശ്രീ സംരംഭകരുടെ ഉത്പന്ന പ്രദർശനവും നടക്കും.

16-ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് നഗരസഭാ അധ്യക്ഷ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിക്കും.