Latestകേരളം

സ്വര്‍ണവില ഇന്നും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്ന് 71,560 രൂപയാണ് ഒരു പവന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 9000ന് താഴേക്കെത്തി. 8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. 73000 വും കടന്ന് ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനിടയിലാണ് സ്വര്‍ണ വിപണിയില്‍ വന്‍ ഇടിവുണ്ടായത് എന്നും ശ്രദ്ധേയമാണ്. മെയ് 15ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.