അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ്
കണ്ണൂർ: കൊട്ടിയൂർ ഉത്സവം പ്രമാണിച്ച് അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം നോർത്ത്- മംഗളൂരു ജങ്ഷൻ അന്ത്യോദയ എക്സ്പ്രസ് 26-നും 28-നും രാവിലെ 5.38-നും മംഗളൂരു ജങ്ഷൻ- തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്സ്പ്രസ് 27-നും 29-നും രാത്രി 10.20-നുമാണ് നിർത്തുക.