വെളുത്തു പറാൻ തൊടിയിലെ ഇത് മതി….
പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്ന എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ നല്ലതാണ് പപ്പായ
സൗന്ദര്യത്തിന് സഹായിക്കുന്നവയില്‍ പഴ വര്‍ഗങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. പൊതുവേ ഫലവര്‍ഗങ്ങള്‍ ആന്റി ഓക്സിഡന്റുകളുടെ പ്രധാനപ്പെട്ട ഉറവിടമാണ്. ശരീരത്തിലെ കോശങ്ങള്‍ക്ക് ഏറെ അത്യാവശ്യമാണ് ആന്റി ഓക്സിഡന്റുകള്‍. കോശങ്ങള്‍ക്ക്് കൊളാജന്‍ ഉല്പാദനത്തിന് ഇവ സഹായിക്കുന്നു. കൊളാജനാണ് ചര്‍മ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കുന്നതും ചര്‍മം അയഞ്ഞു തൂങ്ങാതെ സംരക്ഷിയ്ക്കുന്നതും.
പഴങ്ങള്‍ കഴിയ്ക്കുന്നത് മാത്രമല്ല, മുഖത്തു പുരട്ടാനും നല്ലതാണ്.പച്ചയോ പഴുത്തതോ ആവട്ടെ പപ്പായ നിങ്ങൾ എന്തിനൊക്കെ ഉപയോഗിക്കാറുണ്ട്?. പലരും ഭക്ഷണത്തിൽ ഉൾപ്പെടുത്താറാണ് പതിവ്. കാരണം, കരോട്ടിനോയിഡുകൾ, ആൽക്കലോയിഡുകൾ, മോണോടെർപെനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെയെല്ലാം ഉറവിടമാണ് പപ്പായ. വിവിധ ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ ഈ മൈക്രോ ന്യൂട്രിയന്റുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. അങ്ങനെയെങ്കിൽ ഇതൊന്ന് ചർമ്മത്തിൽ ഉപയോഗിച്ചു നോക്കിയാലോ?
പപ്പായ ചർമ്മത്തിൽ ഉപയോഗിക്കേണ്ട വിധം
പപ്പായ ചെറിയ കഷ്ണങ്ങളാക്കിയത് അര കപ്പ് എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ പാലും, ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കഴുകിയ മുഖത്ത് ഈ മിശ്രിതം പുരട്ടുക. കഴുത്തിൽ പുരട്ടാൻ മറക്കേണ്ട. പത്ത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
പപ്പായ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കുക. അര കപ്പ് പപ്പായ കഷ്ണത്തിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഉടച്ചെടുക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റി വിശ്രമിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
ചെറിയ കഷ്ണങ്ങളാക്കായി പപ്പായയിലേക്ക് നന്നായി പഴുത്ത ഒരു പഴവും ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേനും, അര ടീസ്പൂൺ നാരങ്ങാ നീരും ചേർത്തിളക്കി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റ് വിശ്രമിക്കുക.നന്നായി പഴുത്ത പപ്പായ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയെടുക്കുക. അതിലേക്ക് രണ്ട് സ്പൂൺ തക്കാളഇ നീര് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക.
അലർജി സംബന്ധമായ അസുഖങ്ങൾ ഉള്ളവർ വിദഗ്ധരുടെ നിർദ്ദേശം സ്വീകരിച്ചതിനു ശേഷം മാത്രമേ ഇത് ഉപയോഗിക്കാവൂ. ചർമ്മത്തിൽ ആദ്യമായി ഉപയോഗിക്കുന്ന ഫെയ്സ് മാസ്കുകൾ പാച്ച് ടെസ്റ്റ് ചെയ്തു നോക്കുക. യാതൊരു പാർശ്വഫലങ്ങളുമില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം സ്ഥിരമായി ഉപയോഗിക്കുക
