നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആര്യാടൻ ഷൗക്കത്ത് 530 വോട്ടുകൾക്ക് മുന്നിലാണ്. പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.
തികഞ്ഞ വിജയ പ്രതീക്ഷയിലെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാൽ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത്. പിവി അൻവറിന്റെ ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടിയില്ലെന്നും പല കാര്യങ്ങളും മാറിമാറി പറയുന്നുണ്ടെന്നും അദേഹം പ്രതികരിച്ചു. എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നും അദേഹം വ്യക്തമാക്കി. പിവി അൻവറിനാണ് ആശങ്കയെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
