Fashion

ഫാഷന്‍ ലോകത്ത് പുത്തന്‍ ട്രെന്‍ഡായി ബ്രൈഡല്‍ ഗ്രില്‍

വധുവിന് പല്ലില്‍ ധരിക്കാനുള്ള പുതിയ ആഭരണമാണ് ബ്രൈഡല്‍ ഗ്രില്‍. ഇപ്പോള്‍ വധുവിന്റെ ഏറ്റവും പുതിയ ചോയിസായി ബ്രൈഡല്‍ ഗ്രില്‍ മാറിയിരിക്കുകയാണ്. പല്ലിനെ അലങ്കരിക്കുന്നതിനുള്ള ആഭരണങ്ങള്‍ കുറച്ച് കാലമായി ഫാഷന്‍ രംഗത്ത് സജീവമാണെങ്കിലും, ഗ്രില്ലുകള്‍ അതില്‍ നിന്ന് അല്‍പ്പം വ്യത്യസ്തത പുലർത്തുന്നു.

ഗ്രില്ലുകള്‍ കസ്റ്റം-ഫിറ്റ് ചെയ്തിരിക്കും. ഇവ ആവശ്യം പോലെ അഴിക്കുകയും, ധരിക്കുകയും ചെയ്യാം. സാധാരണ ആഭരണങ്ങള്‍ പോലെ സ്വര്‍ണം, വെള്ളി, മെറ്റല്‍ തുടങ്ങി ഏത് ലോഹത്തിലും ഗ്രില്‍ നിര്‍മ്മിക്കാം, അതില്‍ ഡയമണ്ട് പതിപ്പിക്കുകയുമാവാം.

പണ്ട് തെക്കുകിഴക്കന്‍ ഏഷ്യന്‍ പ്രഭുക്കന്മാരുടെ കാലത്ത് ശക്തി, പദവി, സമ്പത്ത് എന്നിവയുടെ അടയാളമായി പല്ലിലെ ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നു. അതില്‍ നിന്ന് തുടങ്ങി ഇന്ന് ന്യൂയോര്‍ക്കിലെ തെരുവുകളില്‍ മുതല്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ വരെ ഗ്രില്ലുകള്‍ എത്തി നില്‍ക്കുകയാണ് പല്ലിന്റെ ആഭരണം.