EntertainmentLatest News

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് മുൻ‌കൂർ ജാമ്യം

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് മുൻ‌കൂർ ജാമ്യം. കേസിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി, എന്നിവർക്കാണ് മുൻ‌കൂർ ജാമ്യം ലഭിച്ചിരിക്കുന്നത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെന്നായിരുന്നു കേസ്.

സൗബിനൊപ്പം ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഉത്തരവ്.

ജൂലൈ ഏഴിന് അന്വേഷണ സംഘത്തിന് മുന്നില്‍ പ്രതികള്‍ ഹാജരാകണമെന്നും സിംഗിള്‍ ബെഞ്ച് നിർദ്ദേശിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണം.