BusinessLatest

സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ്

കേരളത്തിൽ ഇന്നും സ്വർണ വില താഴേക്ക്. ഇത്തവണ ഒരാഴ്ച തുടർച്ചയായ വിലക്കുറവായിരുന്നു. ആഭരണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർ വേ​ഗം തന്നെ ജ്വല്ലറികളിലേക്ക് വിട്ടോളൂ. നിലവിലെ വിലക്കുറവ് വലിയ ആശ്വാസം നൽകുന്നു

ഇന്ന് പവന് 440 രൂപയാണ് ഇടിഞ്ഞത്. രാജ്യാന്തര വിലയും ഇടിയുന്നു. സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് മങ്ങിയതും സ്വർണ വില ഇടയാൻ കാരണമായി.നിലവിൽ പവൻ വില 71,000ലാണ്. അടുത്ത സെഷനിലും വില ഇടിഞ്ഞാൽ 70,000ലേക്ക് വില എത്തും. എന്നാൽ വില കുറയുമ്പോൾ ​ഗണ്യമായി ആളുകൾ സ്വർണം വാങ്ങിയാൽ വീണ്ടും വില ഉയരാൻ സാധ്യതയുണ്ട്.