മുഖ്യമന്ത്രി ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്
ചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴിയാണ് അദ്ദേഹം അമേരിക്കയിലേക്ക് പോവുക. ഒരാഴ്‌ചയോളം അവിടെ കഴിയുമെന്നാണ് റിപ്പോർട്ട്.
നേരത്തേ അമേരിക്കയിൽ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടർപരിശോധനകൾക്കും ചികിത്സയ്‌ക്കുമായാണ് വീണ്ടും പോകുന്നത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്.
സംസ്ഥാനത്തെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഗുരുതര പ്രശ്‌നങ്ങൾ നടക്കുമ്പോഴാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്.
