കാർത്തിക് സൂര്യയും വർഷയും വിവാഹിതരായി
മീഡിയയിലേയും ടെലിവിഷനിലേയും മിന്നും താരമാണ് കാര്‍ത്തിക് സൂര്യ. യൂട്യൂബറായാണ് കാര്‍ത്തിക് സൂര്യയെ മലയാളികള്‍ പരിചയപ്പെടുന്നത്.കാർത്തിക് സൂര്യയും വർഷയും വിവാഹിതരായി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ നടന്ന ചടങ്ങിന്റെ വീഡിയോ കാർത്തിക് തന്നെയാണ് പങ്കുവച്ചത്. കാർത്തിക്കിന്റെ അമ്മാവന്റെ മകൾ ആണ് വർഷ. വളരെ സിംപിൾ ലുക്കിൽ എത്തിയ വർഷയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ സംസാരം.
ആർഭാടങ്ങൾ ഒന്നും അധികം ഇഷ്ടപ്പടാത്ത വർഷ തന്റെ വിവാഹലുക്കിലും ആ എളിമ കാണിച്ചു നിന്നു. അതിസുന്ദരി ആയെത്തിയ വർഷയുടെയും കാർത്തിക്കിന്റെയും വിവാഹം ഹൈന്ദവ ആചാരപ്രകാരം ആണ് നടന്നത്.
ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ആളാണ് കാർത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ കീഴടക്കാന്‍ കാർത്തിക്കിന് സാധിച്ചിട്ടുണ്ട്.
പ്രാര്‍ത്ഥനയോടെയാണ് വിവാഹ ചടങ്ങ് ആരംഭിക്കുന്നത്. ശേഷം രണ്ട് പേരുടെയും അച്ഛന്റെ അനുഗ്രഹം വാങ്ങി ആദ്യം കതിര് മണ്ഡപത്തില്‍ ഇരുന്നത് കാര്‍ത്തിക് സൂര്യയാണ്. ശേഷം വര്‍ഷയും കയറി ഇരുന്നു. ശേഷം വര്‍ഷ കാര്‍ത്തിക്കിന് മാല ചാര്‍ത്തി. എല്ലാവരുടെയും അനുഗ്രഹത്തോടെ താലിയും ചാര്‍ത്തി. തുടര്‍ന്ന് സിന്ദൂരവും തൊട്ട് നല്കി സ്വര്‍ണ മാലയും ചാര്‍ത്തി നല്കി. വലുത് കൈയ്യും പിടിച്ച് മണ്ഡപത്തിന് ചുറ്റും പ്രദക്ഷിണവം നടത്തി
