കുതിച്ചുയർന്ന് സ്വർണവില
കുതിച്ചുയർന്ന് സ്വർണവില. സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില വിപണി കൈയ്യടക്കിയിരിക്കുന്നത്.ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 73,120 രൂപയാണ്. 520 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ 72600 രൂപയായിരുന്നു സ്വർണവില. ആഭരണപ്രേമികള്‍ക്ക് നിരാശ നല്‍കികൊണ്ടാണ് രണ്ട് ദിവസമായി തുടർച്ചയായി വില വർദ്ധനവ് രേഖപ്പെടുത്തുന്നത്.
