ഹൂതി ആക്രമണത്തില്‍ ചെങ്കടലില്‍ മുങ്ങിയ കപ്പലില്‍ മലയാളിയും? കായംകുളം സ്വദേശിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം
ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ച് മുക്കിയ കപ്പലില്‍ നിന്ന് ചാടിയ മലയാളിയെ കടലില്‍ കാണാതായി. കപ്പലില്‍ സെക്യൂരിറ്റി ഓഫിസറായിരുന്ന പത്തിയൂര്‍ക്കാല ശ്രീജാലയത്തില്‍ അനില്‍കുമാര്‍ രവീന്ദ്രനെയാണ് (58) കാണാതായത്.അനില്‍കുമാറിനെ കാണാതായ വിവരം സൗദിയിലെ ഇന്ത്യന്‍ എംബസി അധികൃതരാണ് കുടുംബത്തെ അറിയിച്ചത്.
അപകടം നടന്ന് 10 ദിവസത്തിനു ശേഷമാണ് കുടുംബത്തെ വിവരം അറിയിക്കുന്നത്. അനില്‍കുമാറിനായി നടത്തിയ തിരച്ചില്‍ വിഫലമായതായി എംബസി ഉദ്യോഗസ്ഥര്‍ ഇന്നലെ ഭാര്യ ശ്രീജയെ അറിയിക്കുകയായിരുന്നു. 21 പേര്‍ ഉണ്ടായിരുന്ന കപ്പലില്‍ അനില്‍കുമാറും തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിനുമാണ് ഇന്ത്യക്കാരായുണ്ടായിരുന്നത്.
