Latestകേരളം

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം:സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഡയാലിസിസ് തുടരുകയാണ്.സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുമായും വിഎസിന്റെ കുടുംബാംഗങ്ങളുമായും മെഡിക്കല്‍ ബോർഡ് കാര്യങ്ങള്‍ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു. നിലവിലെ ചികിത്സ – തുടരാനാണ് വിദഗ്ധ സംഘവും നിർദ്ദേശിച്ചത്. ജൂണ്‍ 23നാണ് വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.