Latestദേശീയം

ഭർത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതിയെ കാമുകൻ കുത്തിക്കൊന്നു

ഭർത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതിയെ കാമുകൻ കുത്തിക്കൊന്നു. വിജയവാഡയിലാണ് സംഭവം. മെക്കാനിക്കായ ഷെയ്ഖ് ഷമ്മ എന്നയാളാണ് ഇരുപത്തിനാലുകാരിയായ പുഷ്പയെ കൊലപ്പെടുത്തിയത്.എട്ടുമാസം മുമ്ബാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച്‌ ഇയാള്‍ക്കൊപ്പം താമസമാക്കിയത്. പ്രസവത്തിന് പിന്നാലെയാണ് യുവതി ഭർത്താവിനെ വിട്ട് കാമുകനൊപ്പം പോയത്.

മദ്യലഹരിയിലാണ് ഷെയ്ഖ് ഷമ്മ യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ തുടയിലും നെഞ്ചിലും ക്രൂരമായി കുത്തുകയായിരുന്നു. പണത്തിനായി ലൈംഗിക തൊഴിലിന് യുവതി തയ്യാറാകാത്തതാണ് കാമുകനെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകള്‍. കത്തിക്കുത്തേറ്റ പുഷ്പ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

പുഷ്പയ്ക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഷെയ്ഖിനു സംശയമുണ്ടായിരുന്നു. ഇതിൻറെ പേരില്‍ ഷെയ്ഖ് മദ്യപിച്ച്‌ പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതുകൂടാതെയായിരുന്നു പണത്തിനായി ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാൻ നിർബന്ധിച്ചുള്ള പീഡനം. സംഭവ ദിവസം പുഷ്പ ഗ്രാമത്തിലുള്ള അമ്മയുടെ വീട്ടിലേക്കു പോയിരുന്നു. അവിടെ എത്തിയ ഷെയ്ഖ് ലൈംഗിക തൊഴിലിനായി തൻറെ കൂടെ വരാൻ പുഷ്പയെ നിർബന്ധിച്ചു. പുഷ്പ എതിർത്തോടെ ഇരുവരും തമ്മില്‍ വക്കുതർക്കമായി.

അമ്മയും സഹോദരനും ഇതില്‍ ഇടപെട്ടതോടെ ഷെയ്ഖ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും ആക്രമിച്ചു. തടയാനെത്തിയ പുഷ്പയുടെ നെഞ്ചിൻറെ ഇടതുവശത്തും തുടയിലുമാണ് പ്രതി കുത്തിയത്. ഷെയ്ഖ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി രണ്ടു സംഘമായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം.