Latestഗൾഫ്

കുവൈത്തില്‍ താപനില 52 ഡിഗ്രിയിലേക്ക്, ഉഷ്ണക്കാറ്റ് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന് അധികൃതർ. താപനില 52 ഡിഗ്രി സെല്‍ഷ്യസ് ഉയരാനും,മണിക്കൂറില്‍ 50 കിലോമീറ്റർ വേഗതയില്‍ ഉഷ്ണക്കാറ്റ് വീശാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.തുറന്ന പ്രദേശങ്ങളില്‍ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ കാഴ്ച പരിധി കുറഞ്ഞേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

ഈ ആഴ്ച ഉയർന്ന താപനില 49 മുതല്‍ 52 ഡിഗ്രി സെല്‍ഷ്യസ് വരെയും, കുറഞ്ഞത് 32 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഈ ആഴ്ചയുടെ അവസാനം താപനില വീണ്ടും ഉയരും. ജനങ്ങള്‍ മതിയായ മുൻ കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.