ഷെഡ് നിര്‍മാണത്തിനിടെ മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു
മംഗളൂരു: ചിത്രദുർഗ ജില്ലയിലെ ഹോളാല്‍ക്കെരെ താലൂക്കിലുള്ള കലഘട്ട ഗ്രാമത്തില്‍ ഷെഡ് നിർമാണത്തിനിടെയുണ്ടായ വൈദ്യുതാഘാതത്തില്‍ മൂന്ന് പേർക്ക് ദാരുണാന്ത്യം.ദാവണഗരെ സ്വദേശികളായ എം,നസീര്‍ (30), ടി ഫാറൂഖ് (30), ഹോളാല്‍കെരെ താലൂക്കിലെ ഗ്യാരെഹള്ളി സ്വദേശി കെ ശ്രീനിവാസ് (35) എന്നിവരാണ് മരിച്ചത്.ശ്രീനിവാസിന്റെ കൃഷിയിടത്തില്‍ അടക്ക സൂക്ഷിക്കുന്നതിനായുള്ള ഷെഡ് നിർമിക്കുന്നതിനിടെ, സ്ഥാപിക്കുകയായിരുന്ന ഇരുമ്ബ് തൂണുകളിലൊന്ന് സമീപത്തുള്ള വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ദാവണ്‍ഗരെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സ ഫലിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
