പത്തനംതിട്ടയില്‍ വയോധികനെ ക്രൂരമായി മര്‍ദിച്ച് മകനും മരുമകളും; പോലീസ് കേസെടുത്തു
പത്തനംതിട്ട: പത്തനംതിട്ടയില്‍ വയോധികനെ ക്രൂരമായി മര്‍ദിച്ച മകനും മരുമകളുംമെതിരെ പോലീസ് കേസെടുത്തു.അടൂർ പറക്കോട് തളിയാട്ടുകോണത്ത് തങ്കപ്പനാണ് മർദനമേറ്റത്. സംഭവത്തില്‍ മകൻ സുജു, ഭാര്യ സൗമ്യ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു ആക്രമണം.
അയല്‍വാസി പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബുധനാഴ്ച ഉച്ചയോടെയണ് വ്യാപകമായി പ്രചരിച്ചത്. പിന്നാലെ അടൂർ പോലീസ് വിഷയത്തില്‍ ഇടപെടുകയും തങ്കപ്പന്റെ മൊഴി എടുക്കുകയും ചെയ്തു. തുടർന്ന് സുജുവിനെയും സൗമ്യയെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.തനിയെ മറ്റൊരു വീട്ടിലാണ് തങ്കപ്പൻ താമസിച്ചിരുന്നത്. തങ്ങളുടെ വീട്ടിലേക്ക് വരരുതെന്ന് തങ്കപ്പനേനോട് മകൻ പറഞ്ഞിരുന്നെന്നാണ് വിവരം. എന്നാല്‍ ഞായറാഴ്ച തങ്കപ്പൻ വീട്ടിലെത്തിയതോടെ മകനും മരുമകളും ചേർന്ന് മർദിക്കുകയായിരുന്നു.
