ഇടുക്കി വാഗമണ്‍ റോഡില്‍ എറണാകുളം സ്വദേശി കൊക്കയില്‍ വീണ് മരിച്ചു
വാഗമണ് റോഡില് വിനോദസഞ്ചാരി കാല് വഴുതി കൊക്കയിലേക്കു വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് കൊക്കയില് വീണത്.വാഗമണ് റോഡിലെ ചാത്തന്പാറയില് ഇറങ്ങുന്നതിനിടെ കാല് വഴുതി കൊക്കയില് വീഴുകയായിരുന്നു. മൂലമറ്റം, തൊടുപുഴ അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു.
ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. ഇടുക്കിയിലെ വിവിധ സ്ഥലങ്ങള് സന്ദര്ശിച്ച് മടങ്ങുകയായിരുന്നു തോബിയാസും സംഘവും. പിന്നീട് ചാത്തന്പാറയില് ഇറങ്ങുന്നതിനിടെ കാല് വഴുതി കൊക്കയിലേക്കു വീഴുകയായിരുന്നു. ഏകദേശം 200 അടി താഴ്ചയിലേക്കാണ് തോബിയാസ് വീണത്. കൂടെയുണ്ടായിരുന്നവര് ഉടന് തന്നെ ഫയര്ഫോഴ്സിനെ വിവരം അറിയിച്ചിരുന്നു.
മൂലമറ്റത്തെ ഫയര്ഫോഴ്സ് എത്താന് വൈകുകയും തൊടുപുഴയില് നിന്നെത്തിയ ഫയര്ഫോഴ്സ് എത്തിയാണ് പിന്നീട് രക്ഷാപ്രവര്ത്തനം നടത്തിയത്. കനത്ത മൂടല് മഞ്ഞും മഴയും രക്ഷാപ്രവര്ത്തനത്തിന് വെല്ലുവിളിയായി. ഇടുക്കി ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ് മോര്ട്ടം നടപടികള്ക്ക് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കുന്നതാണ്.
