പോണോഗ്രാഫിക്ക് കണ്ടെന്റുകൾ; 25 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
പോണോഗ്രാഫിക്ക് കണ്ടെന്റുകൾ പ്രദർശിപ്പിച്ചെന്ന് കാണിച്ച് 25 ഒടിടി പ്ലാറ്റ്ഫോമുകൾ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചിരിക്കുന്നത്. ULLU, Big Shots App, ALTT, Desiflix തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചിരിക്കുന്നത്.
ഐടി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി.ഈ പ്ലാറ്റ്ഫോമുകൾ ആക്ഷേപകരമായ പരസ്യങ്ങളും അശ്ലീല ഉള്ളടക്കവും പ്രദർശിപ്പിക്കുന്നുണ്ടെന്നാണ് എംഐബിയുടെ കണ്ടെത്തല്‍. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും, കുട്ടികൾ കാണാൻ പാടില്ലാത്തതുമായ കണ്ടെന്റുകൾ പ്രദർശിപ്പികുന്നത് ശിക്ഷാർഹമാണെന്ന് കണ്ടത്തിയതിനെ തുടർന്നാണ് സെെറ്റുകള്‍ക്ക് നിരോധിച്ചിരിക്കുന്നതെന്നും എംഐബി വൃത്തങ്ങള്‍ അറിയിച്ചു.
