കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര.
മുംബൈ: കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനകം നടത്തിയ ആർടിപിസിആർ പരിശോധനാ ഫലമാണു വേണ്ടത്. കേരളത്തിനു പുറമേ ഡൽഹി, ഗുജറാത്ത്, ഗോവ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും സർട്ടിഫിക്കറ്റ് വേണം.
നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ മഹാരാഷ്ട്രയിൽ വന്നിറങ്ങുന്നവരെ റെയിൽവേ സ്റ്റേഷനുകളിൽ ആന്റിജൻ പരിശോധനയ്ക്കു വിധേയമാക്കും.