സ്കൂളില്‍ പോയ നാല് വയസുകാരി ക്രൂര പീഡനത്തിനിരയായതായി പരാതി
ബെഗളൂരു: സ്കൂളില്‍ പോയ നാല് വയസുകാരി ക്രൂര പീഡനത്തിനിരയായതായി പരാതി. കർണാടകയിലെ ബിദറിലാണ് സംഭവം. സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടിയുടെ വസ്ത്രം മാറ്റുന്നതിനിടെ ശരീരത്തിലുണ്ടായ പാടുകള്‍ അമ്മയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.തുടര്‍ന്ന് ബീദറിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നിലവില്‍ കുഞ്ഞ് ബിദര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പോക്സോ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
