കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
കല്‍പറ്റ: വയനാട് വാഴവറ്റയില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ വീട്ടില്‍ വർക്കിയുടെ മക്കളായ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്.കരിങ്കണ്ണിക്കുന്നില്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് അനൂപും ഷിനുവും കോഴിഫാം നടത്തിയിരുന്നത്. നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്.
ഇഞ്ചികൃഷി ചെയ്ത് നഷ്ടം സംഭവിച്ചതോടെയാണ് ഇരുവരും വളർത്തുകോഴി കൃഷിയിലേക്ക് മാറിയത്. സ്ഥലത്ത് കെഎസ്‌ഇബി ഉദ്യോഗസ്ഥർ പരിശോധന നടത്തി. മൃതദേഹം കല്പറ്റയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.
