Latestദേശീയം

ഉത്തര്‍പ്രദേശില്‍ പ്രണയബന്ധത്തിന്‍റെ പേരില്‍ കൗമാരക്കാരിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി

ഉത്തർപ്രദേശില്‍ പ്രണയബന്ധത്തിന്‍റെ പേരില്‍ കൗമാരക്കാരിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി. മൃതദേഹം രഹസ്യമായി സംസ്കരിച്ചു.17കാരനായ ദളിത് ആണ്‍കുട്ടിയും മുസ്‌ലീം സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ജൂലൈ 12ന് ഇരുവരും ഹിമാചല്‍പ്രദേശിലേക്ക് ഒളിച്ചോടി. പെണ്‍കുട്ടിയുടെ കുടുംബം പിന്നീട് അവരെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നു.

ജൂലൈ 22 ന് രാത്രി പെണ്‍കുട്ടിയെ കുടുംബം കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നും പിന്നീട് ക്ഷയരോഗം ബാധിച്ച്‌ മരിച്ചുവെന്ന് പറഞ്ഞ് മൃതദേഹം ഗ്രാമത്തിലെ ശ്മശാനത്തില്‍ കുഴിച്ചിട്ടെന്നും പോലീസ് സൂപ്രണ്ട് (എസ്പി) സൂരജ് റായ് പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.