Latestകേരളം

സൗദിയില്‍ ഗ്യാസ് സ്റ്റേഷനില്‍ വച്ച്‌ പൊള്ളലേറ്റു ചികിത്സയിലായ മലയാളി യുവാവ് മരിച്ചു

തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാൻ മേഖലയിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ വെച്ച്‌ തീപ്പൊള്ളലേറ്റു ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു.കൊല്ലം കൊട്ടാരക്കര പുത്തൂർ മൈലോംകുളം സ്വദേശി മൊട്ടക്കുന്നില്‍ ബിജിൻ ലാല്‍ (29) ആണ് മരിച്ചത്. വെള്ളിയാഴ്ച ജിസാൻ സബിയയില്‍ സാസ്‌കോ ഗ്യാസ് സ്‌റ്റേഷനിലുണ്ടായ തീപിടിത്തത്തിലാണ് മാരകമായി പൊള്ളലേറ്റത്.

അബു അരീഷ് കിങ് ഫഹദ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ മരിച്ചു. രണ്ടു വർഷമായി ജിസാനില്‍ ജോലി ചെയ്യുന്ന യുവാവ് അവിവാഹിതനാണ്. പിതാവ്: ബൈജു, മാതാവ്: ഉഷാകുമാരി, ഏക സഹോദരി: ബിന്ദുജ മോള്‍. കമ്ബനിയുടമ റിയാദില്‍ നിന്നെത്തിയതിന് ശേഷം കുടുംബത്തിെൻറ ആവശ്യപ്രകാരം മരണാനന്തര നിയമനടപടികള്‍ പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.