Latestകേരളം

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു, സംഭവം കൊച്ചിയില്‍

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. മുളന്തുരുത്തി പെരുമ്ബിള്ളി ചാലപ്പുറത്ത് രാജാണ് (42) മരിച്ചത്.ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. മുളന്തുരുത്തി പാലസ് സ്‌ക്വയറിലുളള ജിമ്മില്‍ സംഭവസമയം ആരുമുണ്ടായിരുന്നില്ല. ഇവിടെ രാജ് ഇടയ്ക്കിടയ്ക്ക് വ്യായാമം ചെയ്യുന്നതിനായി എത്തുമായിരുന്നു,

സാധാരണയായി രാവിലെ ആറ് മണിയോടെയാണ് രാജ് ജിമ്മില്‍ എത്താറുള്ളത്. എന്നാല്‍ മറ്റാവശ്യങ്ങള്‍ ഉള്ളതിനാല്‍ ഇന്ന് രാവിലെ എത്തി ജിം തുറന്ന് വ്യായാമം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ 5.26ഓടെ രാജ് ജിമ്മില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുൻപായി യുവാവ് നെഞ്ചില്‍ കൈകള്‍ അമര്‍ത്തിക്കൊണ്ട് കുറച്ചുസമയം നടക്കുന്നതും പിന്നീട് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു.