പത്തനംതിട്ടയില്‍ പതിനാറുകാരി ഗര്‍ഭിണിയായി; സഹപാഠിക്കെതിരെ കേസെടുത്തു
പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിനാറുകാരി ഗർഭിണിയായി. സഹപാഠിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത്.സംഭവത്തില്‍ പെണ്‍കുട്ടിയുൂടെ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടി ആറ് മാസം ഗർഭിണിയാണെന്നാണ് വിവരം.
വിദ്യാർത്ഥിനി പഠിക്കാൻ താല്‍പ്പര്യം കാണിക്കാതിരുന്നതോടെ അധ്യാപകർ ശ്രദ്ധിക്കുകയായിരുന്നു. ഇതിനു പിന്നാലെ പെണ്‍കുട്ടി ക്ലാസില്‍ വരാതിരുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് അധ്യാപകർ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനായി ചൈല്‍ഡ് ലൈനിലേക്ക് റഫർ ചെയ്യുകയായിരുന്നു. കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
പിന്നീട് സിഡബ്ല്യുസി വിദ്യാർത്ഥിനിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നിയമനടപടികള്‍ക്കായി പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്നില്‍ ഹാജരാക്കി.
