Latestകേരളം

ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതി ട്രെയിനില്‍ നിന്നു വീണു മരിച്ചു

ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതി ട്രെയിനില്‍ നിന്നു വീണു മരിച്ചു. മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെയും ശ്രീകലയുടെയും മകള്‍ രോഷ്‌നിയാണു (30) മരിച്ചത്.ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാർപ്പേട്ടക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു മരിച്ചത്.

ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭർതൃ പിതാവിനെ കാണാനായി ചൊവ്വാഴ്ച രാത്രിയാണ് ഭർത്താവ് രാജേഷിനൊപ്പം രോഷ്ണി തിരുവനന്തപുരം – ചെന്നൈ എക്സ്പ്രസില്‍ കയറിയത്. ജോലാര്‍പെട്ടിനു സമീപം എത്തിയപ്പോള്‍ ശുചിമുറിയിലേക്കു പോയ രോഷ്‌നി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. രാജേഷ് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വാണിയമ്ബാടിക്കു സമീപം പുത്തുക്കോവിലില്‍ റെയില്‍ പാളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.