റിട്ടയേഡ് ബാങ്ക് ജീവനക്കാരനെ ശുചിമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട: തിരുവല്ലയിലെ പൊടിയാടിയില്‍ റിട്ടയേഡ് ബാങ്ക് ജീവനക്കാരനെ വീടിന് പിൻവശത്തെ ശുചിമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.പൊടിയാടി പ്രദീപ് ഭവനില്‍ പി രാജൻ (മണിയൻ 68) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറരയോടെ ഭാര്യ ഓമന അടുക്കള വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശുചിമുറിക്കുള്ളില്‍ രാജന്റെ മൃതദേഹം കണ്ടത്.
രാജൻ്റെ ഭാര്യ ഓമനയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിക്കൂടുകയായിരുന്നു. തുടർന്ന് പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി. 10 മണിയോടെ ഫോറൻസിക് സംഘം എത്തും. പ്രമേഹം അടക്കമുള്ള രോഗങ്ങളാല്‍ കഴിഞ്ഞ കുറെ വർഷങ്ങളായി ചികിത്സയിലായിരുന്നു മരണപ്പെട്ട രാജൻ. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ക്ലർക്ക് ആയിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മക്കള്‍: പ്രദീപ്, പ്രശാന്ത്. മരുമക്കള്‍: അഞ്ജന, ഗോപിക.
