Latestകേരളം

കോഴിക്കോട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; സമീപത്ത് പശുവും ചത്ത നിലയില്‍

കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയില്‍ പശുവിനെ മേയ്‌ക്കാൻ പോയ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂള പറമ്ബില്‍ ഷിജുവിന്റെ ഭാര്യ ബോബിയെ (40) ആണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ വനാതിർത്തിക്കുസമീപത്താണ് സംഭവം.പശുക്കടവ് കോങ്ങോട് മലയില്‍ പശുവിനെ തേടി പോയപ്പോഴാണ് വീട്ടമ്മയെ കാണാതായത്.

ചൂളപറമ്ബില്‍ ഷിജുവിന്റെ ഭാര്യ ബോബി(40) യെയും അവരുടെ വളർത്തു പശുവിനെയും ആണ് മരിച്ച നിലയില്‍ കണ്ടത്.
ആളൊഴിഞ്ഞ പറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തില്‍ പരുക്കുകള്‍ ഇല്ല.പശുവിന്റെ ശരീരത്തിലും പരുക്കുകള്‍ ഇല്ല.
ബോബിയുടെ മൃതദേഹംകുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും.