ബാലുശ്ശേരിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു
കോഴിക്കോട്: ബാലുശ്ശേരിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. തുരുത്തിയാട് സ്വദേശികളായ സജിൻലാല്‍, ബിജീഷ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.
റോഡിലേക്ക് ബൈക്ക് യാത്രികർ വീണതിന് പിന്നാലെ ഇവരുടെ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. തത്ക്ഷണം തന്നെ യുവാക്കള്‍ മരിച്ചു. ബാലുശ്ശേരി തുരുത്തിയാട് കോളയാട് സ്വദേശികളാണ് മരിച്ച സജിൻ ലാലും ബിജേഷും. ഇരുവരും പെയിന്റിംഗ് തൊഴിലാളികളാണ്. ബാലുശ്ശേരി ഭാഗത്തു നിന്നും കോക്കല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് ആശുപത്രിയിലാണുള്ളത്.
