Latestകേരളം

ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി ആശ്രയ – കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിൽ വെച്ച് നടന്നു

ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി ആശ്രയ – കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിൽ വെച്ച് നടന്നു. ചെയർമാൻ ഒ.വി.മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.അച്യുതൻ റിപ്പോർട്ടും ട്രഷറർ എം.വി.ബാലറാം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു, വർക്കിങ്ങ് ചെയർമാൻ ബഹു: സ്‌പീക്കർ എ.എൻ.ഷംസീർ ഭാവി കടമകളെ കുറിച്ച് സംസാരിച്ചു.

2025 – 26 വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ചെയർമാൻ – ഒ.വി.മുസ്തഫ
വർക്കിങ്ങ് ചെയർമാൻ – എ.എൻ.ഷംസീർ
സെക്രട്ടറി – കെ.അച്യുതൻ
ജോ.സെക്രട്ടറി – അർജുൻ.എസ്.കെ
ട്രഷറർ – എം.വി.ബാലറാം