Latestകേരളം

ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്.രാവിലെ 10 മണിയോടെയാണ് സംഭവം. ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലിക്ക് പോയ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ഇയാള്‍ ഓടി രക്ഷപ്പെട്ടു.

കൊല്ലപ്പെട്ട മണിയുടെ കുടുംബം പാലക്കാട്‌ ഷൊർണൂരില്‍ നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി പാർത്ത കുടുംബമാണ്.