Latestകണ്ണൂര്‍

യൂപ്ലസ് ബാറ്ററിയുടെ ഫാക്ടറി ഷോറൂം തെക്കി ബസാർ സൗത്ത് വ്യൂ കോംപ്ലക്സിൽ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു

കണ്ണൂരിൽ ആരംഭിച്ച അന്താരാഷ്ട്ര വാഹന , ഇൻവെർട്ടർ ബാറ്ററി ബ്രാൻഡായ യൂപ്ലസ് ബാറ്ററിയുടെ ഫാക്ടറി ഷോറൂം തെക്കി ബസാർ സൗത്ത് വ്യൂ കോംപ്ലക്സിൽ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര വിപണി കീഴടക്കിയ ലിയോച്ച്ബാറ്ററിയുടെ ന്യൂ ടെക്നോളജി ബാറ്ററി ആയ യുപ്ലസ് ബാറ്ററികളുടെ വൻശേഖരവുമായി കമ്പനിയുടെ ഫാക്ടറി ഔട്ട്ലറ്റ് കണ്ണൂർ തെക്കി ബസാർ സൗത്ത് വ്യൂ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. പ്രൗഢമായ ചടങ്ങിൽ കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
യുപ്ലസ് ബാറ്ററിയുടെ കേരള ചീഫ് ശ്രീജിത്ത്, മാർക്കറ്റിംഗ് മാനേജർ സുരേഷ് തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു.
ടൂവീലർ, ത്രീ വീലർ, ഓട്ടോ മോട്ടീവ്, ഇലട്രിക് സ്കൂട്ടർ ബാറ്ററികളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഇൻവെർട്ടർ ബാറ്ററികളുടെ വിപുലമായ കളക്ഷനും ഒരുക്കിയിട്ടുണ്ട്. വിപണിയിലെ ഏതു വാഹനങ്ങൾക്കും ആവശ്യമായ ബാറ്ററികൾ ഇവിടെ നിന്നും ഫാക്ടറി വിലയിൽ ലഭിക്കും. വിലക്കുറവിനൊപ്പം ആകർഷകമായ കോമ്പോ ഓഫറും ഒരുക്കിയിട്ടുണ്ട്.