പോലീസിന് തിരിച്ചടി, രഹന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി
ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണ നടപടികള്‍ താല്‍ക്കാലികമായി നിർത്തിവയ്ക്കാനുള്ള പൊലീസ് നീക്കത്തിന് കോടതി തിരിച്ചടി നല്കി.കേസ് അവസാനിപ്പിക്കാനുള്ള പോലീസിന്റെ നീക്കം തടഞ്ഞ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, തുടർ അന്വേഷണം നടത്താൻ ഉത്തരവിട്ടു. തെളിവുകളില്ലെന്ന് കാട്ടി പോലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി. ഈ ഉത്തരവ് പോലീസിന്റെ മുൻ നിലപാടിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.2018-ലെ ശബരിമല യുവതിപ്രവേശ വിവാദ കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്
