മാതാപിതാക്കളെ കൊന്നത് സ്നേഹിച്ച സ്ത്രീയെ വിവാഹം ചെയ്തു തരാത്തതിനാല്‍
ആലപ്പുഴ: വിവാഹം നടത്താത്തതിലുള്ള പക മൂലമാണ് അച്ഛനമ്മമാരെ കുത്തിക്കൊന്നതെന്ന് പ്രതിയായ മകന്റെ മൊഴി. ആലപ്പുഴ കൊമ്മാടിക്കു സമീപം മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തില്‍ തങ്കരാജൻ (70), ഭാര്യ ആഗ്നസ് (69) എന്നിവർ വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മകൻ ബാബു(49)വിന്റെ കുത്തേറ്റു മരിച്ചത്.ജോലിചെയ്തപ്പോള്‍ ബാബുവിന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു.
വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മ കൂടുതല്‍ എതിർത്തു. അതോടെ അമ്മയോട് കടുത്ത പകയായിരുന്നെന്നും മറ്റേതെങ്കിലും വിവാഹം ഉറപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി മൊഴിനല്‍കി. വ്യാഴാഴ്ചയും ഇത്തരത്തില്‍ വീട്ടില്‍ പ്രശ്നമുണ്ടാക്കി. തുടർന്ന്, ആദ്യം അമ്മയെയും പിന്നീട് അച്ഛനെയും കുത്തിക്കൊന്നു. അച്ഛന്റെ മൃതദേഹം മടിയില്‍വെച്ച് കരഞ്ഞെന്നും പുറത്തിറങ്ങി സഹോദരിയെയും അയല്‍വാസികളെയും അറിയിച്ചെന്നും മൊഴിയിലുണ്ട്.
