അമീബിക് മസ്തിഷ്ക ജ്വരം; നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം കാരണം മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഇവരെ തുടർപരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുന്നതിന് രണ്ടാഴ്ചമുൻപ് അനയക്കൊപ്പം വീടിനുസമീപത്തെ കുളത്തില്‍ കുളിച്ച മറ്റു കുട്ടികളുടെ ആരോഗ്യാവസ്ഥയും അധികൃതർ നിരീക്ഷിക്കുന്നുണ്ട്.
തിങ്കളാഴ്ച അനയയുടെ ഇളയ സഹോദരനായ ഏഴുവയസ്സുകാരന് പനി മൂർച്ചിച്ചിരുന്നു. കുട്ടിയുടെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തില്‍ നട്ടെല്ലില്‍ നിന്നും സാമ്ബിള്‍ ശേഖരിച്ച് വിശദമായ പരിശോധന നടത്തുമെന്നാണ് നിലവില്‍ ലഭ്യമായ വിവരം.അതേസമയം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് കഴിയുന്നത്.
