Latestകേരളം

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവല്ല: കൂട്ടുകാർക്കൊപ്പം ഇരിക്കുമ്ബോള്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീണ് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഇരവിപേരൂർ പൂവപ്പുഴ സ്വദേശി അശ്വിൻ ആണ് മരിച്ചത്. 24 വയസായിരുന്നു. തിരുവല്ല ഇരവിപേരൂർ പൂവപ്പുഴ തടയണയ്ക്ക് സമീപം കൂട്ടുകാരുമൊത്ത് ഇരിക്കുന്നതിനിടെയാണ് അശ്വിൻ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഒഴുക്കില്‍പ്പെട്ട് കാണാതായ അശ്വിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.