മകന്‍റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു.
ഇടുക്കി:മകന്‍റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടില്‍ മധു (57) മരിച്ച സംഭവത്തില്‍ മകൻ സുധിഷിനെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ 14നായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മധു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
മദ്യലഹരിയില്‍ വീട്ടിലെത്തിയ സുധീഷ് അമ്മയെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മധുവിന് പരിക്കേറ്റത്. ഉടുമ്ബൻചോല പോലീസ് അറസ്റ്റ് ചെയ്ത സുധിഷ് നിലവില്‍ റിമാൻഡിലാണ്. മധുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
