ചിക്കൻ പോക്സ് ബാധിച്ച് വിശ്രമത്തിലായിരുന്ന പ്രവാസി സൗദിയില്‍ മരിച്ചു
ചിക്കൻ പോക്സ് ബാധിച്ച് വിശ്രമത്തിലായിരുന്ന പ്രവാസി സൗദിയില്‍ മരിച്ചു. നിലമ്ബൂർ സ്വദേശിയായ റിജോ മത്തായിയാണ് മരിച്ചത്.താമസിക്കുന്ന മുറിയില്‍ ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്.
സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായിരുന്നു. ഒരാഴ്ചയോളമായി ചിക്കൻ പോക്സ് കാരണം അവധിയിലായിരുന്നു. മൃതദേഹം നടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. ഹുസൈൻ ഹംസ നിലമ്ബൂരിന്‍റെ നേതൃത്വത്തിലാണ് തുടർനടപടികള്‍.
