യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റിയേക്കും
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റിയേക്കും.എന്നാല്‍ എംഎല്‍എ സ്ഥാനത്തില്‍ മാറ്റമില്ലാതെ തുടരും. ആരോപണത്തെ പറ്റി പല നേതാക്കള്‍ക്കും അറിവുണ്ടായിരുന്നെന്നും വിവരങ്ങള്‍ പുറത്തുവരുന്നു. വിഷയത്തില്‍ ഇതുവരെ കോണ്‍ഗ്രസ്‌എംഎല്‍എമാരുടെയോ എംപിമാരുടെയോ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രതികരണവും ഉണ്ടായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നീക്കണമെന്ന നിലപാടില്‍ വി.ഡി സതീശനും.പരാതികളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ നീക്കത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചനയിലാണ്.
അതെ സമയം, യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉണ്ടായി. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാറി നില്‍ക്കണമെന്നും എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആർ.വി സ്നേഹ പറഞ്ഞു.
