മഞ്ചേശ്വരത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മഞ്ചേശ്വരത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐയെയാണ് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കുറ്രിക്കോല്‍ സ്വദേശി മധുസൂദനനാണ് (50) മരണപ്പെട്ടത്. ഉദ്യോഗസ്ഥൻ എഴുതിയതെന്നു കരുതുന്ന ഒരു ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മരണകാരണം വ്യക്തമല്ല.
ഇന്ന് രാവിലെയാണ് ക്വാർട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ മധുവിനെ കണ്ടെത്തിയത്. പോലീസെത്തി തുടർനടപടികള്‍ സ്വീകരിച്ചു. അവിവാഹിതനാണ് ഇദ്ദേഹം. ആത്മഹത്യയ്‌ക്കുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മധു സൗമ്യ സ്വഭാവത്തിന് ഉടമയും കേസന്വേഷണത്തില്‍ കഴിവുതെളിയിച്ച ഉദ്യോഗസ്ഥനുമായിരുന്നു.
