സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. അമേരിക്കയില്‍ അടിസ്ഥാന പലിശ നിരക്കില്‍ ഉടന്‍ കുറവ് വരുമെന്ന പ്രതീക്ഷയിലാണ് ശനിയാഴ്ച സ്വര്‍ണം കുതിച്ചു കയറിയത്.
ഡോളര്‍ കരുത്താര്‍ജ്ജിച്ചതിന് പിന്നാലെ സ്വര്‍ണം വാങ്ങുന്നതില്‍ ഇടിവ് വന്നു. ഇത് സ്വര്‍ണത്തിന് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടാഴ്ചയായി വില ഉയര്‍ന്നതിന് ശേഷമാണ് ഇപ്പോള്‍ വില ഇടിഞ്ഞത്.
22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9305 രൂപയാണ് ഇന്ന്. ഗ്രാമിന് 10 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 74,440 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,614 രൂപയും പവന് 60,912 രൂപയുമാണ്.
