Latestകേരളം

ഓണം അവധി പ്രമാണിച്ച്‌ ചെന്നൈയില്‍നിന്ന് കണ്ണൂരിലേക്ക് നാളെ പ്രത്യേക ട്രെയിൻ

ചെന്നൈ: ഓഗസ്റ്റ് 28-ന് ചെന്നൈയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക തീവണ്ടി ഓടിക്കും.29-ന് കണ്ണൂരില്‍നിന്ന് ബെംഗളൂരുവിലേക്കും 30-ന് തിരിച്ചും പ്രത്യേക വണ്ടിയുണ്ട്. വ്യാഴാഴ്ച രാത്രി 11.55-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന വണ്ടി (06009) വെള്ളിയാഴ്ച രാവിലെ 9.32-ന് പാലക്കാട്ടും 11.50-ന് കോഴിക്കോട്ടും എത്തും. ഉച്ചയ്ക്ക് രണ്ടിനാണ് കണ്ണൂരിലെത്തുക. ബുധനാഴ്ച(ഇന്ന്) രാവിലെ മുതല്‍ റിസർവേഷൻ തുടങ്ങി.

കണ്ണൂരില്‍നിന്നുള്ള പ്രത്യേക തീവണ്ടി (06125) ഓഗസ്റ്റ് 29-ന് രാത്രി 11.30-ന് പുറപ്പെടും. ശനിയാഴ്ച രാവിലെ 11-ന് ബെംഗളൂരുവിലെത്തും. തിരിച്ചുള്ള വണ്ടി (06126) ശനിയാഴ്ച രാത്രി 7.00-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 7.15-ന് കണ്ണൂരെത്തും.

കൊല്ലത്തുനിന്ന് താംബരത്തേക്കുള്ള പ്രതിദിന തീവണ്ടിയുടെ(16102) സമയം സെപ്റ്റംബര്‍ ഒന്നുമുതല്‍ മാറും. ഉച്ചയ്ക്ക് 12-ന് കൊല്ലത്തുനിന്ന് പുറപ്പെട്ടിരുന്ന വണ്ടി ഇനി വൈകീട്ട് നാലിന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.30-ന് താംബരത്തെത്തും.